ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച ശശി തരൂരിനെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ശശി തരൂരിന്റെ നിലപാട് പാര്‍ട്ടി നിലപാടല്ലെന്നും കെപിസിസിയോട് ചോദിക്കാതെ അദ്ദേഹം നടത്തിയ പ്രസ്താവന അനുചിതമാണെന്നും സുധാകരന്‍ പറഞ്ഞു.
നേരത്തെ ഷൗക്കത്ത് എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്ന് തരൂര്‍ പറഞ്ഞിരുന്നു. പിതാവിന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസ് നിലപാട് തന്നെയാണ് ഷൗക്കത്ത് ഉയര്‍ത്തിപ്പിടിച്ചത്. വിവാദം നീട്ടിക്കൊണ്ട് പോകരുതെന്നും അച്ചടക്ക സമിതി ഉടന്‍ തീരുമാനമെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു.
Read more
ഇതിന് മറുപടി നല്‍കവേയാണ് സുധാകരന്‍ തരൂരിന്റെ നിലപാട് തള്ളിയത്. ആര്യാടന്‍ ഷൗക്കത്ത് സിപിഎമ്മിലേക്ക് വരുമെന്ന വ്യാമോഹത്തിലാണ് എ.കെ. ബാലനെ പോലെയുള്ള ബുദ്ധിശൂന്യരെന്നും അദ്ദേഹം പറഞ്ഞു.