താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി ശ്രമം തുടങ്ങി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ 2230 താത്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇന്നലെ 751 സര്‍വീസുകളാണ് മുടങ്ങിയത്.
Read more
അതിനിടെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് സെക്രട്ടേറിയേറ്റിനു മുമ്പിലും ജില്ലാകേന്ദ്രങ്ങളിലും ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.