വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കരിയില പോലെ പറന്നുപോകുമെന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള വികസനത്തിന് എതിരുനില്‍ക്കുന്ന യുഡിഎഫിനെ ജനങ്ങള്‍ കുറ്റവിചാരണ ചെയ്യുമെന്നും കഴിഞ്ഞ തവണ തങ്ങളെ ചിലതു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ജയിച്ചുപോയവര്‍ ചെയ്ത കാര്യങ്ങള്‍ ഓരോന്നും മുന്‍നിര്‍ത്തി ജനങ്ങള്‍ ചോദ്യങ്ങളുയര്‍ത്തുമെന്നും നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വഴി ഒന്നൊന്നായി കേന്ദ്രം മുടക്കിയപ്പോള്‍ ഇവിടെനിന്നു ലോകസഭയ്ക്കു പോയ 18 യുഡിഎഫ് എംപിമാര്‍ എന്താണു ചെയ്തതെന്നു മുഖ്യമന്ത്രി ചോദിച്ചു. ഈ ചോദ്യം മുന്‍നിര്‍ത്തി യുഡിഎഫിനെ കേരളജനത കുറ്റവിചാരണ ചെയ്യാന്‍ പോവുന്ന ഘട്ടമാണു വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്.
കേരളം വികസന പദ്ധതികള്‍ മുന്നോട്ടുവച്ചാല്‍ പാര്‍ലമെന്റില്‍ അതിനുവേണ്ടിയല്ല, അതു മുടക്കാന്‍വേണ്ടി ശബ്ദമുയര്‍ത്താന്‍ മാത്രമാണു കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം എംപിമാരും നില്‍ക്കുന്നത്. ഇതു കേരളത്തിന്റെ ദൗര്‍ഭാഗ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more
കേരളത്തിന്റെ വികസനത്തിനോ ഭാവിക്കോ ഉതകുന്ന ഒന്നുപോലും നയപ്രഖ്യാപനത്തില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു. ഗവര്‍ണറുമായുള്ള ഒത്തുതീര്‍പ്പ് സിപിഎം-ബിജെപി ബന്ധത്തിന് ഉദാഹരണമാണെന്നും സതീശന്‍ പറഞ്ഞു.