ന്യൂസിലാന്‍ഡ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും: കൊടുങ്ങല്ലൂര്‍ സ്വദേശിനി കൊല്ലപ്പെട്ടതായി കുടുംബം

ന്യൂസിലാന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ മലയാൡയുവതിയും. കൊച്ചി മാടവന പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യ അന്‍സി അലിബാവ എന്ന 20കാരിയാണ് മരിച്ചത്. ന്യൂസിലാന്‍ഡ് കാര്‍ഷിക സര്‍കവകലാശാല എം ടെക് വിദ്യാര്‍ത്ഥിനിയായിരുന്നു ഇവര്‍. അക്രമണ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഒരു വര്‍ഷം മുമ്പാണ് ഇരുവരും ന്യൂസിലാന്‍ഡിലേക്ക് പോയത്. നാസര്‍ തന്നെയാണ് അന്‍സിയുടെ മരണ വാര്‍ത്ത നാട്ടില്‍ അറിയിച്ചത്.

Read more

തീവ്രവലതുപക്ഷ തീവ്രവാദി ജുമുഅ നമസ്‌കാര സമയത്ത് പള്ളിയിലേക്ക് ആയുധങ്ങളുമായെത്തി നടത്തിയ വെടിവെയ്പ്പില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആഗോള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഒന്‍പത് ഇന്ത്യക്കാരെ കാണാനില്ലെന്ന് നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു.