കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ

കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ. മുരുകന്‍ എന്ന പേരില്‍ അറിയപ്പെട്ട ഗൗതം ആണ് പിടിയിലായത്. എന്‍ഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനത്തിൽ ഏർപ്പെട്ടയാളാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയിൽ എടുത്തത്. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ചാണ് എന്‍.ഐ.ഐ ഇയാളെ കസ്റ്റഡിയിലെടുത്തത്. നിലവിൽ കണ്ണൂർ പൊലീസ് ക്ലബിലാണ് ഇയാളെ എത്തിച്ചിരിക്കുന്നത്. ഇയാളെ താമസിയാതെ കോടതിയിൽ ഹാജരാക്കും.

പാപ്പിനിശ്ശേരി ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് മുരുകനെ കസ്റ്റഡിയിലെടുത്തത്. 2016ല്‍ ആയുധ പരിശീശിലനത്തില്‍ ഇയാള്‍ പങ്കാളിയായിരുന്നെന്നും പൊലീസ് പറയുന്നു. മുരുകന്‍ ആയുധപരിശീലനം നല്‍കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എടക്കര പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്.

നേരത്തെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ രണ്ട് പേരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്താൻ പൊലീസിനു സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.