ഒഴിപ്പിക്കലും നിരോധനാജ്ഞയും സംബന്ധിച്ച് ആശയക്കുഴപ്പം; ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന് മുമ്പില്‍ നാട്ടുകാരുടെ പ്രതിഷേധം

മരടില്‍ പൊളിക്കുന്ന ആല്‍ഫാ സെറീന്‍ ഫ്ളാറ്റിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. ഒഴിപ്പിക്കലും നിരോധനാജ്ഞയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നും ഇതിന് പരിഹാരം കാണണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.

നിരോധനാജ്ഞ വൈകിട്ട് 4 മണിവരെ നീട്ടിയ സാഹചര്യത്തില്‍ താത്കാ ലിക ക്യാമ്പുകളില്‍ ഭക്ഷണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രദേശത്ത് നിന്നും രാവിലെ ഒമ്പതുമണിക്ക് ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. ഇവര്‍ക്കായി രണ്ട് ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.

Read more

എന്നാല്‍ അങ്ങോട്ട് എങ്ങനെ പോകണമെന്നതില്‍ വ്യക്തതയില്ല. ചെറിയ കുട്ടികളടക്കം ഇവര്‍ക്ക് ഒപ്പമുണ്ട്. എന്നാല്‍, ഭക്ഷണം മറ്റ് സൗകര്യങ്ങള്‍ ഒന്നിലും വ്യക്തത വന്നിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. മുനിസിപ്പാലിറ്റിയും സബ്കളക്ടറും ഗവണ്‍മെന്റും പറഞ്ഞ കാര്യങ്ങളൊന്നും നടപ്പാക്കാതെ കൈയൊഴിഞ്ഞുവെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.