മരട് ഫ്ളാറ്റ്; പൊളിക്കുന്നതിന്  മുമ്പ് പരിസ്ഥിതി ആഘാതപഠനം വേണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

മരടിലെ വിവാദ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് മുമ്പ് പരിസ്ഥിതി ആഘാതപഠനം നടത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി. ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എ.ജി എന്നയാളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മരടില്‍ ഇപ്പോള്‍ പൊളിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്ന ഫ്ളാറ്റുകള്‍ക്ക് നൂറ് മീറ്റര്‍ അകലെയാണ് അഭിലാഷ് താമസിക്കുന്നത്. വിവാദ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ മരട് നഗരസഭ ക്ഷണിച്ച അപേക്ഷയില്‍ 13 കമ്പനികളാണ് ടെണ്ടര്‍ നല്‍കിയിട്ടുള്ളത്.  ഫ്ളാറ്റുകള്‍ പൊളിച്ചു കളയാന്‍ 30 കോടി രൂപയെങ്കിലും വേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്.