വടക്കൻ മാസിഡോണിയയിലെ നിശാക്ലബിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 51 മരണം. 100 പേർക്ക് പരിക്കേറ്റു. തെക്കൻ പട്ടണമായ കൊക്കാനിയിലാണ് തീപിടുത്തം. പ്രാദേശിക പോപ്പ് ഗ്രൂപ്പിന്റെ സംഗീത പരിപാടിക്കിടെയാണ് തീപിടുത്തം ഉണ്ടായത്. പരിപാടിക്കെത്തിയ ക്ലബ്ബിലെ യുവാക്കൾ കരിമരുന്ന് പ്രയോഗങ്ങൾ ഉപയോഗിച്ചതാണ് മേൽക്കൂരയ്ക്ക് തീപിടിക്കാൻ കാരണമെന്ന് മന്ത്രി പറഞ്ഞു.