സി.പി.എം. ഓഫീസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി നീതി അര്‍ഹിക്കുന്നു; സ്ത്രീപീഡന കേസുകളില്‍ മുഖം നോക്കാതെ നടപടിയെന്ന് ജോസഫൈന്‍

സംസ്ഥാനത്ത് നടക്കുന്ന സ്ത്രീപീഡന കേസുകളില്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. . ആലപ്പുഴ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകളില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Read more

പാലക്കാട് സി.പി.എം. ഓഫീസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി നീതി അര്‍ഹിക്കുന്നു. എന്നാല്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് കുറ്റകരമാണ്. പീഡനക്കേസില്‍ കുറ്റക്കാരന്‍ ശിക്ഷിക്കപ്പെടണം. കരുനാഗപ്പള്ളിയില്‍ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് സ്വീകരിച്ച നടപടി പ്രശംസനീയമാണെന്നും അവര്‍ കൊച്ചിയില്‍ പറഞ്ഞു.