സ്വകാര്യ ആവശ്യത്തിനായി കെഎസ്ഇബി വാഹനം ഉപയോഗിച്ചെന്ന കാണിച്ച് പിഴ ചുമത്തിയതിന് പിന്നാലെ പ്രതികരണവുമായി കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എംജി സുരേഷ് കുമാര്‍. ഔദ്യോഗിക ആവശ്യത്തിനായിട്ടാണ് വാഹനം ഉപയോഗിച്ചത്. വൈദ്യുതി മന്ത്രി നിര്‍ദ്ദേശിച്ച ആവശ്യങ്ങള്‍ക്കായി യാത്ര ചെയതിട്ടുണ്ട്. വാര്‍ത്തകള്‍ക്ക് പിന്നില്‍ കെഎസ്ഇബി സിഎംഡിയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
വ്യക്തിപരമായ യാത്രകള്‍ക്ക് വാഹനം ഒാടിച്ചിട്ടില്ല. കസ്റ്റോഡിയന്‍ എന്ന നിലക്ക് തന്നെ ഏല്‍പ്പിച്ചിരിക്കുന്ന വാഹനത്തിന്റെ അകത്ത് യാത്രകള്‍ മുഴുവന്‍ സര്‍ട്ടിഫൈ ചെയ്ത് കൊടുത്തിട്ടുളളത് താനാണ്. അതിനകത്ത് താനും മറ്റ് ജീവനക്കാരും യാത്ര ചെയതിട്ടുണ്ടെന്നും, അതെല്ലാം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുത മന്ത്രിയുടെ അധികാരപരിധി എന്ന് പറയുന്നത് കേരളമാണ്. അല്ലാതെ തിരുവനന്തപുരം നഗരം അല്ല. മന്ത്രിയുടെ അധികാരപരിധിയില്‍പ്പെട്ട സ്ഥലത്ത് അദ്ദേഹം നിര്‍ദേശിച്ചിട്ടുളള ജോലിക്ക് വേണ്ടി യാത്ര ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താന്‍ മറുപടി പറയേണ്ടത് മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയോടാണെന്നും, അദ്ദേഹത്തിന് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
തനിക്ക് നോട്ടീസ് അയക്കുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ ചെയ്യുന്നത് വ്യക്തിഹത്യയാണ്. വാര്‍ത്ത ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇതിന് പിന്നില്‍ സിഎംഡിയാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചു.
Read more
6.72 ലക്ഷം രൂപയാണ് വാഹനം ദുരുപയോഗം ചെയ്തതിന് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ അനധികൃതമായി വാഹനം ഉപയോഗിച്ചതിനാണ് നടപടി. 48640 കിലോമീറ്ററാണ് യാത്ര ചെയ്തത്. അതിനാല്‍ 6,72,560 രൂപ പിഴ നല്‍കണം. 21 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഈ തുക ശമ്പളത്തില്‍ നിന്ന് പിടിക്കും. ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.