നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി.എൻ വാസവന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സഹകരണ മന്ത്രി വി എന്‍ വാസവന് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യമുണ്ടാകാന്‍ കാരണം.

അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

രാവിലെ നിയമസഭ സമ്മേളനത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക് പോകും വഴിയാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്.