മന്ത്രിക്ക് ഉദ്ഘാടനം ചെയ്യണം, പദ്ധതികൾ തേടി സാങ്കേതിക സർവകലാശാല; അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യേണ്ട പദ്ധതികള്‍ അറിയിക്കണമെന്ന് സർക്കുലർ

മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാൻ പറ്റുന്ന പദ്ധതികൾ അറിയിക്കണമെന്ന നിർദേശവുമായി സാങ്കേതിക സർവകലാശാലയുടെ സർക്കുലർ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ഉദ്ഘാടനം ചെയ്യാനുള്ള പദ്ധതികള്‍ അറിയിക്കണമെന്നാണ് സർക്കുലറിലെ നിര്‍ദേശം.

സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടറാണ് സർക്കുലർ പുറപ്പെടുവിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യേണ്ട പദ്ധതികള്‍ അറിയിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നത്.

Read more

ഉദ്ഘാടനം ചെയ്യാൻ പറ്റിയ രീതിയിൽ പൂർത്തിയായ നിർമാണ പ്രവർത്തനങ്ങൾ, പദ്ധതികൾ ഇവയൊക്കെ ഉണ്ടെങ്കിൽ വിവരങ്ങൾ അടിയന്തിരമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ട്‌റേറ്റിൽ ലഭ്യമാക്കണമെന്ന് സർക്കുലറിൽ പറയുന്നു. വിവരങ്ങൾ നൽകാൻ കാലതാമസം വരുത്തരുതെന്നും സർക്കുലറിലുണ്ട്.