'ഏതോ എല്‍കെജി പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ'; രാഹുലിന്റെ ജോഡോ യാത്രയെ പരിഹസിച്ച് എം.എം മണി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രി എം.എം മണി. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട രാഹുലിന് ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാണെന്നാണ് മണിയുടെ പരിഹാസം. ജോഡോ യാത്ര കടന്നു പോകുന്ന മാപ്പ് പങ്കുവെച്ചായിരുന്നു മണിയുടെ പരിഹാസം

‘വെറുതെ തെറ്റിധരിക്കേണ്ട. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട ജി യ്ക്ക് ഏതോ LKG പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ. അല്ലാതെ BJP യെ പേടിച്ചിട്ടല്ല കേട്ടോ.’ ജോഡോ യാത്ര കടന്നു പോകുന്ന മാപ്പിനൊപ്പം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്രയ്ക്ക് രാഹുല്‍ തുടക്കമിട്ടത്. തമിഴ്‌നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി യാത്ര കേരളത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. ഇന്നലെ മുതല്‍ തിരുവനന്തപുരം ജില്ലയിലാണ് പര്യടനം നടക്കുന്നത്. ഇതിനിടെയാണ് എം എം മണി കടുത്ത പരിഹാസവുമായി രംഗത്ത് വന്നിട്ടുള്ളത്.