കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം ജാഗ്രതക്കുറവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ വീഴ്ച കൊണ്ടാണ് ഇത്തവണ ഭരണം നഷ്ടപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് ഡിസിസിയില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.

Read more

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയ മുല്ലപ്പള്ളി രാമചന്ദ്രനെ ദേശീയ തലത്തില്‍ ചുമതല നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മുല്ലപ്പള്ളി നേതൃത്വത്തിന്റെ വീഴ്ചയെ തുറന്നുപറയുന്നത്. ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പരസ്യ പ്രസ്താവനകളില്‍ നിന്നും മുല്ലപ്പള്ളി വിട്ടുനിന്നിരുന്നു. തുടക്കത്തില്‍ അതൃപ്തി അറിയിച്ചെങ്കിലും, പിന്നീട് നേതൃത്വം ഇടപെട്ടപ്പോഴായിരുന്നു മുല്ലപ്പള്ളിയുടെ പിന്മാറ്റം.