കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയ സംഭവം; പരാതിയിൽ റിപ്പോർട്ട് തേടി ദേശീയ പട്ടികവർഗ കമ്മീഷൻ

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗത്തെ പ്രദർശന വസ്തുവാക്കിയ സംഭവം ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ ഇടപെട്ട് ദേശീയ പട്ടികവർഗ കമ്മീഷൻ. പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട് തേടി.യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജിന്റെ പരാതിയിലാണ് നടപടി.

Read more

കേരളീയത്തിലെ ആദിവാസി വിഭാ​ഗത്തിന്റെ പരിപാടിയാണ് ഏറെ വിവാദമായത്. ആദിവാസി വിഭാ​ഗത്തെ വേഷം കെട്ടി നിർത്തിയെന്ന വിമർശം ഉന്നയിച്ചായിരുന്നു പ്രതിഷേധം ഉയർന്നത്. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ രാധാകൃഷ്ണനും പ്രതികരിച്ചിരുന്നു.