വന്‍കിട കെട്ടിട നിര്‍മമാണത്തിന് പരിസ്ഥിതി അനുമതിയില്‍ ഇളവ്നല്‍കി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിഞ്ജാപനം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ധിക്കുന്നതായി ഹരിത ട്രൈബ്യൂണലിന് ഹര്‍ജി ലഭിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് വിജ്ഞാപനം ട്രൈബ്യൂണല്‍ റദ്ദാക്കിയത്.
Read more
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കാന്‍ 2016 ലാണ് വിഞ്ജാപനം ഇറക്കിയത്. 20,000 മുതല്‍ 1,50,000 ചതുരശ്രമീറ്ററിിലുള്ള നിര്‍മ്മാണത്തിനാണ് കേന്ദ്രം ഇളവ് നല്‍കിയത്. പരിസ്ഥിതി തകര്‍ത്ത് ഒരു നിര്‍മാണവും അരുതെന്ന നിലപാടിലാണ് ഹരിത ട്രൈബ്യൂണല്‍. പരിസ്ഥിതി അനുമതി ലഭിക്കാതെ നടത്തുന്ന വന്‍കിടനിര്‍മാണങ്ങള്‍ ഇതോടെ നിര്‍ത്തിവെക്കേണ്ടി വരും.