IPL 2025: തകർത്തടിച്ച് നിക്കോളാസും മാർഷും; ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗവിന് കൂറ്റൻ സ്കോർ

ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ ഡൽഹി ക്യാപിറ്റൽസിനു 210 റൺസ് വിജയ ലക്ഷ്യം. നിക്കോളസ് പുരാന്റെയും മിച്ചൽ മാർഷിന്റെയും മികവിലാണ് ടീം ടോട്ടൽ 200 കടന്നത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമായിരുന്നു ലക്‌നൗ കാഴ്ച്ച വെച്ചത്. ബോളിങ്ങിൽ ഡെൽഹിക്കായി മിച്ചൽ സ്റ്റാർക്കും കുൽദീപ് യാദവുമായിരുന്നു മാത്രമായിരുന്നു തിളങ്ങിയത്.

നിലവിൽ മത്സരത്തിൽ പൂർണാധിപത്യത്തിൽ നിൽക്കുന്നത് ലക്‌നൗ സൂപ്പർ ജയന്റ്‌സാണ്. 17 ഓവർ ആയപ്പോൾ തന്നെ ടീം 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് കടന്നു. ഓപ്പണറായ മിച്ചൽ മാർഷ് 36 പന്തിൽ 6 ഫോറും, 6 സിക്സറുമടക്കം 72 റൺസ് നേടി. പുറകെ വന്ന നിക്കോളസ് പുരാൻ 30 പന്തിൽ 6 ഫോറും, 7 സിക്സറുമടക്കം 75 റൺസ് നേടി.

കൂടാതെ ഡേവിഡ് മില്ലർ 19 പന്തിൽ 27 റൺസും, ഐഡൻ മാർക്ക്രം 13 പന്തിൽ 15 റൺസും നേടി. ലക്നൗവിന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോൾഡൻ ഡക്കായി ക്യാപ്റ്റൻ റിഷബ് പന്ത്. കൂടാതെ ബാക്കിയുള്ള താരങ്ങൾ ആരും രണ്ടക്കം കടന്നില്ല.

ഡൽഹി ക്യാപിറ്റൽസിനു വേണ്ടി മിച്ചൽ സ്റ്റാർക്കും കുൽദീപ് യാദവും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. 4 ഓവറിൽ 42 റൺസ് വഴങ്ങി സ്റ്റാർക്ക് 3 വിക്കറ്റുകളും, 4 ഓവറിൽ കുൽദീപ് 20 റൺസ് വഴങ്ങി 2 വിക്കറ്റുകളും സ്വന്തമാക്കി. കൂടാതെ വിപ്പ്രാജ് നിഗം, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.

Read more