കേരളത്തില്‍ 44,333 എഞ്ചിനീയര്‍മാര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നുണ്ടെന്ന് നിയമസഭയില്‍ സര്‍ക്കാര്‍. എം.ബി.ബി.എസ് ബിരുദം നേടി ജോലിക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ 8432 പേരാണ്. വെറ്റിനറി മേഖലയില്‍ തൊഴിലവസരത്തിന് കാത്തിരിക്കുന്നവര്‍ 591 പേരാണ്.
ബിഎസ് സി നഴ്സിംഗ് കഴിഞ്ഞ 13239 പേരും എല്‍ എല്‍ ബി കഴിഞ്ഞ 800 പേരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ഉദ്യോഗാര്‍ത്ഥി പട്ടികയില്‍ ജോലി കാത്തിരിക്കുന്നുണ്ട്. കാര്‍ഷിക ബിദുദധാരികള്‍ 1207 ഉം എംസി കഴിഞ്ഞവര്‍ 3823 എന്നിങ്ങനെയാണ് പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സേഞ്ച് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍.
ഇതൊക്കയൊണെങ്കിലും, 2019 ഏപ്രില്‍ മുപ്പത് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തരുടെ ആകെ എണ്ണം 35,63,477 ആണ്. ഇതില്‍ 22,68,578 സ്ത്രീകളും 12,94,899 പുരുഷന്മാരും ഉണ്ട്.
Read more
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 34,878 പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്ചേഞ്ച് പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.