പത്ത് മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ; തുക അനുവദിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മന്ത്രിസഭയിലെ പത്ത് മന്ത്രിമാര്‍ക്കും പുതിയ കാര്‍ വാങ്ങുന്നു. നിലിവില്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകള്‍ പഴകിയതിനാലാണ് പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു.

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സഞ്ചരിക്കാന്‍ പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് തീരുമാനിച്ചത്. ഇതിനായി 72 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഒരു കാറിന്റെ വില 32 ലക്ഷം രൂപയാണ്.

Read more

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകാന്‍ നാല് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങിയിരിന്നു. മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. അതിനാല്‍ പുതിയ കാറുകള്‍ ലഭിച്ചു കഴിയുമ്പോള്‍ ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കാറുകള്‍ ടൂറിസം വകുപ്പിന് തിരികെ നല്‍കണം.