മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 255പേര്‍; ഇന്നലെ സര്‍വെ നടത്തിയത് 4981 വീടുകളില്‍

മലപ്പുറത്ത് 3 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി. ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിയിലുള്ളത്. അതില്‍ 32 പേര്‍ ഹൈയസ്റ്റ് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്.
ഇന്നലെ രാവിലേയും വൈകുന്നേരവും അവലോകന യോഗം ചേര്‍ന്നു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസലേഷന്‍ മുറികളും ആറ് ഐ.സി.യു ബെഡുകളും ആറു വെന്റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ 18 സ്വകാര്യ ആശുപത്രികളിലായി 39 ഐസലേഷന്‍ മുറികളും 53 ഐസലേഷന്‍ ബെഡുകളും 33 ഐ.സി.യു ബെഡുകളും 134 ഓക്‌സിജന്‍ സപ്പോര്‍ട്ടഡ് ബെഡുകളും 17 വെന്റിലേറ്ററുകളും തയ്യാറാണ്.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഫീല്‍ഡ് സര്‍വെയുടെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിലെ 1576 വീടുകളിലും വണ്ടൂരിലെ 1711 വീടുകളിലും തിരുവാലിയിലെ 1694 വീടുകളിലും അടക്കം ആകെ 4981 വീടുകളില്‍ ഇന്നലെ സര്‍വെ നടത്തി. 146 ടീമുകളായാണ് സര്‍വെ നടത്തിയത്.