പി. സന്തോഷ് കുമാര്‍ സി.പി.ഐയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി; സി.പി.എം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും

അഡ്വ. പി സന്തോഷ് കുമാറിനെ സിപിഐയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

സംസ്ഥാന കൗണ്‍സില്‍ അംഗമായ സന്തോഷ് കുമാര്‍ നേരത്തെ എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സന്തോഷ് കുമാര്‍ ഇരിക്കൂറില്‍ നിന്ന് മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ സിപിഐയ്ക്കും സിപിഎമ്മിനും സീറ്റ് നല്‍കാന്‍ ധാരണയായി. എല്‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.ദേശീയ സാഹചര്യം പരിഗണിച്ച് സിപിഐയ്ക്ക് സീറ്റു നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Read more

എല്‍ജെഡിയും ജെഡിഎസും എന്‍സിപിയും സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും അവരുടെ ആവശ്യം നിരസിച്ചു. സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയറാഘവന്‍ അറിയിച്ചു.