പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഷൊര്‍ണൂര്‍ വിജയന്‍ അംഗത്വം സീകരിച്ചത്. കോൺഗ്രസ് രഹസ്യമായി വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നുവെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി വിടാൻ ആലോചിച്ചതെന്ന് ഷൊര്‍ണൂര്‍ വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.
വര്‍ഗീതയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് സിപിഎം ആണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്ന് ഷൊര്‍ണൂര്‍ വിജയൻ വ്യക്തമാക്കി. 41 വര്‍ഷം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പം നിന്നിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും അനര്‍ഹര്‍ക്ക് നേതൃത്വം നിരവധി അവസരം നല്‍കുന്നുവെന്നും ഷൊര്‍ണൂര്‍ വിജയന്‍ പറഞ്ഞു.
തന്നെ പോലെ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ വൈകാതെ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും ഷൊര്‍ണൂര്‍ വിജയന്‍ വ്യക്തമാക്കി. താൻ വളരെ ശരിയെന്ന് വിശ്വസിച്ചിരുന്നൊരു പ്രസ്ഥാനം ഇപ്പോള്‍ വഴി തെറ്റിയാണ് സഞ്ചരിക്കുന്നത്, അപഥ സഞ്ചാരം അഥവാ വര്‍ഗീയതയ്ക്കെതിരെ രഹസ്യമായി സഞ്ചരിക്കുന്നുവെന്ന കാഴ്ചപ്പാടിലാണ് ആ പ്രസ്ഥാനത്തില്‍ നിന്നിറങ്ങാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്.
Read more
കുറച്ച് കാലമായി ഇത് ആലോചിക്കുന്നതാണ്, മാനുഷിക മൂല്യങ്ങളോടെ പ്രവര്‍ത്തിക്കുകയും, സത്യത്തില്‍ വര്‍ഗീതയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് സിപിഎം ആണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും ഷൊര്‍ണൂര്‍ വിജയൻ വ്യക്തമാക്കി.