പാനൂര്‍ വള്ള്യായിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് കൃത്യം നടത്തി മടങ്ങിയത് മിനിറ്റുകള്‍ക്കുള്ളില്‍. പ്രതിയ കണ്ട് അയല്‍പക്കത്തെ സ്ത്രീയുടെ മൊഴിയില്‍നിന്നാമണ് ഇത് വ്യക്തമാകുന്നത്.
മഞ്ഞത്തൊപ്പീം മാസ്‌കുമിട്ട മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ നാലുപാടും നോക്കി ആ വീട്ടിലേക്ക് പോകുന്നത് കണ്ടു. തോളത്ത് ഒരു ബാഗുമുണ്ട്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പം അകത്തുനിന്ന് ഇറങ്ങി വരുകയും ചെയ്തു. മുഖത്തൊന്നും ഒരു ഭാവമാറ്റോം കണ്ടില്ല.. അരുണിന്റെ കൂട്ടുകാരനാന്നാ വിചാരിച്ചത്..’ എന്നാണ് അയല്‍പക്കത്തെ വീട്ടമ്മ പറഞ്ഞത്. പരിചയമില്ലാത്ത ഒരാള്‍ വീട്ടിലേക്ക് പോകുന്നത് അയല്‍വീട്ടിലെ വേറൊരാളും കണ്ടിരുന്നു.
കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് അച്ഛന്‍ നടത്തുന്ന ഹോട്ടലില്‍ ജോലിക്ക് എത്തി. ഒരു പരിഭ്രമവും മുഖത്തുണ്ടായിരുന്നില്ല. വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതി.
Read more
വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ബുധനാഴ്ചയാണ് തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇത്രയും ദിവസം അതിനുള്ള തയ്യാറെടുപ്പിലായിരുന്നു.