സോഷ്യല്‍ മീഡിയയില്‍ വൈറലായി 'കന്യാസ്ത്രീകളുടെ' ഫോട്ടോഷൂട്ട്, സമൂഹം പ്രതികരിച്ച് തുടങ്ങുന്നു

ഫോട്ടോഷൂട്ടുകളുടെ വൈറല്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി ‘കന്യാസ്ത്രീകളുടെ’ ഫോട്ടോഷൂട്ട്. സെലബ്രിറ്റി ഫോട്ടോഗ്രാഫര്‍ യാമി പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി വൈറലാകുന്നത്.

സ്‌നേഹം, സ്വാതന്ത്ര്യം, പൂര്‍ണ്ണത എന്നീ തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കന്യാസ്ത്രി വേഷം ധരിച്ച രണ്ട് യുവതികള്‍ ആലിംഗനം ചെയ്ത് നില്‍ക്കുന്നതാണ് ചിത്രങ്ങള്‍. സ്വവര്‍ഗ്ഗ പ്രണയമാണ് ഫോട്ടോഷൂട്ടിന്റെ വിഷയമെന്നാണ് മനസിലാക്കുന്നത്. ചിത്രത്തിലുള്ളത് യഥാര്‍ത്ഥ കന്യാസ്ത്രീകളല്ല.

സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് വന്ന് കൊണ്ടിരിക്കുന്നത്. ഇത് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. അതേസമയം ഒരേ ലിംഗത്തിലുള്ള ആളുകള്‍ തമ്മിലുള്ള പ്രണയം നമ്മുടെ സംസ്‌കാരത്തിന് എതിരാണ് എന്നാണ് മറ്റൊരു കൂട്ടം ആളുകള്‍ പറയുന്നത്.

ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ വരും മണിക്കൂറുകളില്‍ ചിത്രങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായേക്കുമെന്നാണ് കരുതേണ്ടത്.

View this post on Instagram

A post shared by 𝐘𝐀𝐀𝐌𝐈 (@yaami____)

Read more