പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് ഇന്നില്ല, വെള്ളിയാഴ്ചത്തേക്ക് മാറ്റി

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്ന തിയതിയില്‍ മാറ്റം. വെള്ളിയാഴ്ചയാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഇന്ന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്മെന്റിന്റെ സമയം ദീര്‍ഘിപ്പിച്ചതിനാലാണ് സമയം പുനഃക്രമീകരിച്ചത്. സ്‌പോര്‍ട്‌സ് ക്വാട്ടയുടെ ആദ്യ അലോട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

ഒന്നാം അലോട്ട്മെന്റില്‍ അവസരം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് അഞ്ച് മുതല്‍ 10 ന് വൈകിട്ട് അഞ്ച് മണിവരെ സ്‌കൂള്‍ പ്രവേശനം സാധ്യമാക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Read more

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാങ്കേതിക തടസം നേരിട്ടതോടെ മണിക്കൂറുകളോളം വെബ്സൈറ്റ് ലഭ്യമായിരുന്നില്ല. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം അലോട്ട്‌മെന്റ് പരിശോധിക്കുന്ന തിയതി നീട്ടി നല്‍കുകയായിരുന്നു.