'ആത്മപരിശോധന നടത്തി, പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും'; കേരളത്തിലെ കനത്ത തോല്‍വിയില്‍ സീതാറാം യെച്ചൂരി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കനത്ത തോല്‍വിയില്‍ നിന്ന് ആത്മപരിശോധന നടത്തി പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വലിയ വോട്ട് ചോര്‍ച്ചയുണ്ടായതാണ് ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് സി.പി.ഐ എം പൊളിറ്റ് ബ്യൂറോ വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റികള്‍ തിരഞ്ഞെടുപ്പിലെ പ്രകടനം സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു

Read more

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്നും പിബി വ്യക്തമാക്കി. ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.