കശ്മീരില്ലാത്ത ഇന്ത്യയുടെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു; ഷാനിമോൾ ഉസ്മാനെതിരെ പരാതി നൽകി സി.പി.എമ്മും ബി.ജെ.പിയും

സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ പരാതി. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ഷാനിമോൾ ഉസ്മാൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് എന്നാണ് ആരോപണം. സി.പി.എമ്മും ബി.ജെ.പിയും ഇതിനെതിരെ അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി എന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

Read more

പൊലീസിന് നൽകിയ പരാതിക്ക് പുറമെ, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ് വിവാദമായതോടെ ഷാനിമോൾ ഉസ്മാൻ ഇത് ഫേസ്ബുക്കിൽ നിന്നും പിൻവലിച്ചിരുന്നു. ഫെസ്ബുക്ക് പേജ് കൈകാര്യം ചെയ്ത അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നുമാണ് ഷാനിമോൾ ഉസ്മാന്റെ വിശദീകരണം.