'സമാധിക്ക് ശേഷം കുടുംബത്തിൽ ദാരിദ്ര്യം, പശുവിനെ വിറ്റ് പ്രതിഷ്ഠിക്കാനുള്ള ശിവലിംഗത്തിന് പണം നൽകി'; നെയ്യാറ്റിൻകര ഗോപന്റെ കുടുംബം

തിരുവനതപുരം നെയ്യാറ്റിൻകര ഗോപന്റെ സമാധിക്ക് ശേഷം കുടുംബത്തിൽ ആകെ ദാരിദ്ര്യമാണെന്ന് ഭാര്യ സുലോചന. കുടുംബത്തിൻ്റെ വരുമാന മാർഗമായ പശവിനെ വിറ്റാണ് സമാധിത്തറയിൽ പ്രതിഷ്ഠിക്കാനുള്ള ശിവലിംഗത്തിന് ഓർഡർ നൽകിയതെന്നും കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഗോപൻ്റെ ഭാര്യ പറഞ്ഞു.

ചില സംഘടനകൾ ഇടപെട്ടാണ് സമാധി ചെലവ് നടത്തിയതും പീഠം നിർമ്മിച്ചതെന്നും ഗോപൻ്റെ ഭാര്യ പറഞ്ഞു. സമാധി സ്ഥലം സന്ദർശിക്കാൻ ഒരുപാട് പേർ സന്ദർശിക്കാൻ ഒരുപാട് പേർ ഇവിടെ എത്തുന്നുണ്ടെന്നും ഗോപൻ്റെ ഭാര്യ കൂട്ടിച്ചേർത്തു. ധ്യാനമിരിക്കാൻ സ്ഥലമില്ലാത്തത് കൊണ്ട് ഒരു ഷെഡ് കെട്ടണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇനി ശിവലിംഗം സ്ഥാപിക്കുന്നതിന് മുമ്പ് അഭിഷേകവും പൂജയുമുണ്ടെന്നും ഗോപൻ്റെ ഭാര്യ പറഞ്ഞു.

അതേസമയം ക്ഷേത്രത്തിന് വേണ്ടി എല്ലാം മയിലാടിയിൽ നിന്നാണ് ഓർഡർ കൊടുത്തതെന്നും ശിവലിംഗത്തിനും ഓർഡർ കൊടുത്തുവെന്നും ഗോപൻ്റെ ഭാര്യ പറഞ്ഞു. ഇതിൻ്റെ ചെലവിനായി പശുവിനെ കൊടുത്തു. പശുവിൽ നിന്നായിരുന്നു കുടുംബത്തിലെ ചെലവ് നടന്നത്. കുടുംബത്തിന്റെ വരുമാനം ഓർത്താണ് ഇപ്പോൾ ധർമ്മ സങ്കടത്തിലായിരിക്കുന്നത്. മകൻ സനന്ദന് വരുമാനമുണ്ട്. പക്ഷേ അവന് ലോണും കാര്യങ്ങളൊക്കെ ഉണ്ട്. ഭഗവാൻ്റെ കാര്യങ്ങൾ കൈലാസ നാഥൻ എല്ലാം നടത്തുമെന്നാണ് കരുതുന്നത്. പിന്തുണയുമായി വന്ന സംഘടകൾ ഒരുപാട് പൈസയൊക്കെ ചെലവാക്കി സമാധി പീഠമൊക്കെ കെട്ടിയെന്നും ഗോപൻ്റെ ഭാര്യസുലോചന പറഞ്ഞു.