പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ യുവജന സമ്മേളനത്തെ നേരിടാന്‍ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം. കൊച്ചി റാലിക്കു മുമ്പായി തിരുവനന്തപുരത്ത് കൂറ്റന്‍ യൂത്ത് റാലി സംഘടിപ്പിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
പാര്‍ട്ടിയുടെയോ ഡിവൈഎഫ്‌ഐയുടെയോ ബാനറിലായിരിക്കും റാലി സംഘടിപ്പിക്കുക. വന്‍ യുവജന പങ്കാളിത്തം ഉറപ്പാക്കാനാണ് തീരുമാനം. കൊച്ചിയില്‍ 25നാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവജന സമ്മേളനം.
അതിനാല്‍ രാഷ്ട്രീയമായി പ്രതിരോധം തീര്‍ക്കണമെന്നാണ് സിപിഐഎം തീരുമാനം. ദേശീയ നേതാക്കളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
ഏപ്രില്‍ 25ന് ബിജെപി സംഘടിപ്പിക്കുന്ന യുവാക്കളുടെ സംവാദത്തില്‍ അനില്‍ കെ ആന്റണിയെയും പങ്കെടുപ്പിച്ചേക്കുമെന്നാണ് വിവരം. ‘യുവം’ എന്ന പേരിലാണ് പരിപാടി നടക്കുക.
Read more
ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. കന്നഡ താരം യാഷ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും മോദിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കും.