ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി

ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍ കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലാണ് കിഷോര്‍ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എല്‍ജിബിടി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്വിരളയുടെ (Queerala) സ്ഥാപക മെമ്പറാണ് കിഷോര്‍ കുമാർ.

Read more

‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’, ‘മഴവില്‍ കണ്ണിലൂടെ മലയാള സിനിമ’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് കിഷോര്‍ കുമാര്‍. മരണ കാരണം വ്യക്തമല്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.