മോദി രണ്ടാം മഹാത്മാഗാന്ധിയെന്ന് രാഹുല്‍ ഈശ്വര്‍, തോന്ന്യാസം പറയരുതെന്ന് വി.ടി ബല്‍റാം

മഹാത്മാ ഗാന്ധിയോട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരത്മ്യം ചെയ്ത് രാഹുല്‍ ഈശ്വരിനെതിരെ ട്രോള്‍പൂരം. കഴിഞ്ഞ ദിവസം മോദിക്ക് ജന്മദിനാശംസ നേര്‍ന്നുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഭാരതത്തിന്റെ രണ്ടാമത്തെ മഹാത്മാഗാന്ധിയെന്നാണ് രാഹുല്‍ ഈശ്വര്‍ വിശേഷിപ്പിച്ചത്.

ട്രോളിന്റെ രൂപത്തില്‍പ്പോലും ഇമ്മാതിരി തോന്ന്യാസം പറയരുതെന്ന കമന്റുമായി മുന്‍ എം എല്‍ എ വി ടി ബല്‍റാമടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ബല്‍റാം കമന്റില്‍ പറഞ്ഞിട്ടുണ്ട്.

രാഹുല്‍ ഈശ്വറിന്റെ കുറിപ്പ് ഇങ്ങനെ

ഭാരതത്തിന്റെ രണ്ടാമത്തെ മഹാത്മാഗാന്ധി ആയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് (72) ജന്മദിനാശംസകള്‍. ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ ദൈവവും ഭാരത മാതാവും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.

കുറിപ്പിന് കമന്റുമായി വിടി ബല്‍റാമും എത്തി. ട്രോളിന്റെ രൂപത്തില്‍പ്പോലും ഇമ്മാതിരി തോന്ന്യാസം പറയരുത് മിസ്റ്റര്‍ രാഹുല്‍ ഈശ്വര്‍. ശക്തമായ പ്രതിഷേധം അറിയിക്കുന്നു. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം നിരവധി പേര്‍ കമന്റുകളിലൂടെ രാഹുല്‍ ഇശ്വറിന്റെ പ്രയോഗത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Read more