കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കളാരും പ്രതികളാകില്ല എന്ന വാർത്തയോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍. കൊടകര കേസൊക്കെ അന്വേഷിച്ചോ, പക്ഷേ പ്രതി ചേർക്കണ്ട എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനോട് പറയുന്നതായും ഇതിന്
“ഓ തമ്പ്രാ” എന്ന് മുഖ്യമന്ത്രി മറുപടി നൽകുന്നതായുമുള്ള സാങ്കൽപ്പിക സംഭാഷണമാണ് രാഹുൽ തന്റെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന്റെയും ചിത്രവും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കാമെന്നാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ആകെ 22 പ്രതികളുള്ള കേസിൽ കുറ്റപത്രം ജൂലായ് 24ന് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട് . ഇരിങ്ങാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
മോദി: കൊടകര കേസൊക്കെ അന്വേഷിച്ചോ, പക്ഷേ പ്രതി ചേർക്കണ്ട.
പ്രമുഖ മോദി വിരുദ്ധൻ: ഓ തമ്പ്രാ….
ചങ്ക് ഫേൻസ്: ആ തമ്പ്രാൾ വിളിയിലെ ഘനം കേട്ടില്ലേ, ആർക്കുണ്ട് ഈ ധൈര്യം…
സുരേന്ദ്രൻ ജി : എനിക്ക് ഡൽഹി മാത്രമല്ലടാ, കേരളത്തിലും നല്ല പിടിയാണ്.