കേരളത്തില്‍ വരുന്ന ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, എറണാകുളം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ കളക്ടറുടെ മുന്നറിയിപ്പ്

കേരളത്തില്‍ വരുന്ന മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 13 മുതല്‍ ആഗസ്റ്റ് 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph വരെ) വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം / ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

എറണാകുളം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ അടുത്ത 3 ദിവസം വൈകിട്ടോ രാത്രിയോ അതിശക്തമോ തീവ്രമോ ആയ ഇടിമിന്നലൊടു കൂടിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് കാരണമാകാന്‍ സാധ്യത ഉള്ളതാണ്. കിഴക്കന്‍ മേഖലയില്‍ ഈ പ്രദേശങ്ങളില്‍ പുഴകളിലും, വെള്ളച്ചാട്ടങ്ങളിലും ഇറങ്ങാതിരിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിച്ച് നല്‍കി