ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നാമ നിർദേശ പത്രിക സമർപ്പിച്ച് രാജീവ് ചന്ദ്രശേഖർ. രണ്ട് സെറ്റ് പത്രികയാണ് രാജീവ് ചന്ദ്രശേഖർ നൽകിയത്. ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ച് നാമനിർദേശ പത്രികയിൽ ഒപ്പുവെച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പികെ കൃഷ്ണദാസ് എന്നിവരും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. അതേസമയം നാളെ 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും.