ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിന് പിന്നാലെ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി രവി ഡിസി. എകെജി സെന്ററിന് മുന്നില്‍ പ്രതികരണത്തിനായി കാത്തുനിന്ന മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെയാണ് രവി ഡിസി മടങ്ങിയത്.
രവി ഡിസിയും എംവി ഗോവിന്ദനും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആത്മകഥ വിഷയത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡിസിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. വിഷയത്തില്‍ ഇപി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.
ഡിസിയുടെ സാഹിത്യോത്സവത്തില്‍ എംവി ഗോവിന്ദനെ ക്ഷണിക്കാനാണ് രവി ഡിസി എത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് ഇപി ജയരാജന്റെ പരാതിയില്‍ പറയുന്നത്.
Read more
മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വേളയിലായിരുന്നു ഇ പി ജയരാജന്റെ ആത്മകഥയിലേതെന്ന് പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്.