സര്‍ക്കാരിന് ആശ്വാസം; കെ- റെയില്‍ സര്‍വെ നടപടികള്‍ നിര്‍ത്തിവെയ്ക്കേണ്ടെന്ന് ഹൈക്കോടതി, ഹര്‍ജികള്‍ തള്ളി

സില്‍വര്‍ലൈന്‍ സര്‍വ്വേ നടപടികള്‍ തടയാനാകില്ലെന്ന് ഹൈക്കോടതി. സര്‍വ്വേ നടപടികള്‍ തടയണമെന്നതടക്കം രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സര്‍വ്വേ നടത്തുന്നതും, അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നും ആയിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. നേരത്തെ വാദം കേട്ട് വിധി പറയാന്‍ മാറ്റിവെച്ച ഹര്‍ജികളാണ് തള്ളിയത്.

സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം നിയമപരമല്ലെന്ന് ചാണ്ടിക്കാട്ടിയാണ് കോട്ടയത്തെയും എറണാകുളത്തെയും ചില വ്യക്തികള്‍ ഹര്‍ജി നല്‍കിയത്. കെ റെയില്‍ പ്രത്യേക പദ്ധതിയല്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. അത് കൊണ്ട് പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നാണ് ജസ്റ്റിസ് എന്‍ നഗരേഷ് വിധി പ്രസ്താവിച്ചത്.

Read more

കഴിഞ്ഞ ദിവസം സുപ്രീംകോടതി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. സര്‍വ്വേ നപടികളില്‍ മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൈക്കോടതിയും അതേ വാദത്തിലേക്ക് എത്തുന്നത്. നേരത്തെ സര്‍വ്വേ നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെതിരെയും സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.