ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്ന് കെസിബിസി. വഖഫ് ഭേദഗതി ബില്ലിനെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അനുകൂലിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അവസാനിക്കാനിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ബില്‍ സഭയില്‍ പാസാക്കാനുള്ള ശ്രമത്തിന് മുന്നോടിയായാണ് കെസിബിസി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ വഖഫ് നിയമ ഭേദഗതി ബില്‍ പാസാവണമെന്നും കെസിബിസി അറിയിച്ചു. കോണ്‍ഗ്രസ് മുനമ്പം സമരക്കാര്‍ക്കൊപ്പമാണെന്ന് പറയുമ്പോഴും പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു.
Read more
കേരളത്തില്‍ നിന്നുള്ള ഇടത് വലത് എംപിമാര്‍ വഖഫ് ബില്ലിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ്ജ് മുനമ്പം സമരപന്തലിലെത്തി ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ നിലപാടുമായി കെസിബിസിയുടെ പ്രസ്താവന.