അദ്ധ്യക്ഷപദവി ഒഴിയുന്നത് ആത്മവിശ്വാസത്തോടെ: കെ സുരേന്ദ്രൻ

കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് കേരളത്തിൽ പാർട്ടിക്ക് അടിത്തറ പണിയാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്ന് പടിയിറങ്ങുന്നതെന്ന് കെ. സുരേന്ദ്രൻ.

കാലം മാറുകയാണ്. അധുനികകാലത്ത് പാർട്ടിയെ കേരളത്തിൽ നയിക്കാൻ യോഗ്യനായ വ്യക്തിത്വമാണ് രാജീവ് ചന്ദ്രശേഖർ. എവിടെനിന്നും കെട്ടിയിറക്കപ്പെട്ട ആളല്ല രാജീവ്.

മൂന്നുപതിറ്റാണ്ടായി എം.പിയായും കേന്ദ്രമന്ത്രിയായും രാജീവ് കേരളത്തിലുണ്ടായിരുന്നു. പാർട്ടിക്ക് അദ്ദേഹം പകർന്ന ശക്തി വളരെ വലുതാണെന്നും സുരേന്ദ്രൻ പറഞ്ഞു.