റോഡ് സുരക്ഷാ യോഗത്തിൽ എസ്പിക്ക് പകരമെത്തിയത് എസ്ഐ; തിരിച്ചയച്ച് പത്തനംതിട്ട ജില്ലാ കളക്ടർ

പത്തനംതിട്ട ജില്ലയിലെ റോഡ് സുരക്ഷാ യോഗത്തിൽ എസ്പിക്ക് പകരമെത്തിയ എസ്ഐയെ തിരിച്ചയച്ച് ജില്ലാ കളക്ടർ പ്രേം ക്രിസ് ഐഎഎസ്. യോഗത്തിൽ എസ്പി തന്നെ പങ്കെടുക്കണമെന്ന് നിലപാടെടുത്താണ് കളക്ടറുടെ നടപടി. ലക്ഷങ്ങളുടെ ഫണ്ട് വിനിയോഗം അടക്കം സുപ്രധാന തീരുമാനമെടുക്കേണ്ട യോഗത്തിലാണ് ജില്ലാ പൊലീസ് മേധാവി പങ്കെടുക്കാതിരുന്നത്.

പത്തനംതിട്ട ജില്ലയിലെ റോഡ് സുരക്ഷാ യോഗത്തിലാണ് എസ്പി പങ്കെടുക്കാതെ അസോസിയേഷൻ നേതാവായ എസ്ഐയെ അയച്ചത്. എസ്പി തന്നെ പങ്കെടുക്കണമെന്ന് നിലപാടെടുത്ത കളക്ടർ എസ്ഐയെ തിരിച്ചയച്ചു. ബുധനാഴ്ച ആയിരുന്നു ജില്ലാതല റോഡ് സുരക്ഷ അവലോകനയോഗം.