'കുറ്റബോധമില്ല, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ'; അഭയ കേസില്‍ ജയില്‍ മോചിതയായ സിസ്റ്റര്‍ സെഫി

അഭയകേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സിസ്റ്റര്‍ സെഫി ജാമ്യ വ്യവസ്ഥ അനുസരിച്ച് സിബിഐ ഓഫീസില്‍ ഹാജരായി. സിബിഐ ഓഫീസില്‍ എത്തിയ സെഫി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് മാത്രമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നല്‍കി.

ജാമ്യം ലഭിച്ചത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന് ഫാദര്‍ തോമസ് കോട്ടൂരും പ്രതികരിച്ചു. എല്ലാം കോടതി നോക്കിക്കൊള്ളുമെന്നും അദ്ദേഹം പ്രതികരിച്ചു. അഭയ കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുകയായിരുന്ന സിസ്റ്റര്‍ സെഫിക്കും ഫാദര്‍ തോമസ് കോട്ടൂരിനും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

സിബിഐ കോടതിയുടെ ഉത്തരവിന് എതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. വിധി പ്രസാതാവിച്ചതിന് പിന്നാലെ ജാമ്യത്തുകയായ 5 ലക്ഷം രൂപ കെട്ടിവെച്ച് സെഫി അന്നു തന്നെ പുറത്തിറങ്ങിയിരുന്നു.

Read more

കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ സംഘം എത്തിയാണ് സെഫിയെ കൂട്ടിക്കൊണ്ടു പോയത്. അതേസമയം വെള്ളിയാഴ്ചയാണ് ഫാദര്‍ തോമസ് കോട്ടൂര്‍ ജയില്‍ മോചിതനായത്.