അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

കൊട്ടാരക്കര തൃക്കണ്ണമംഗലിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംഗൽ അജിത് നിലയത്തിൽ തങ്കപ്പൻ ആചാരി(82) ആണ് കൊല്ലപ്പെട്ടത്. വിരമിച്ച അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥനായിരുന്നു തങ്കപ്പൻ ആചാരി. സംഭവത്തിൽ മകൻ അജിത്ത്(45)നെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം ഉണ്ടായത്. താൻ അച്ഛനെ കൊലപ്പെടുത്തിയതായി അജിത്ത് സുഹൃത്തിനെ ഫോണിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. പരിശോധനയിൽ വീട്ടിനുള്ളിൽ കഴുത്തിൽ തോർത്ത് മുറുകി മരിച്ച നിലയിൽ തങ്കപ്പൻ ആചാരിയെ കണ്ടെത്തി.

പിന്നാലെ സമീപമുള്ള ആളൊഴിഞ്ഞ വീടിൻ്റെ തിണ്ണയിൽ മദ്യലഹരിയിൽ കിടന്നിരുന്ന അജിത്തിനെ പൊലീസ് പിടികൂടുകയായിരുന്നു. സ്ഥിരം മദ്യപാനിയാണ് അജിത്. അജിത്തും തങ്കപ്പനാചാരിയും മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. മദ്യപിച്ച് അച്ഛനും മകനും രാത്രി തർക്കമുണ്ടായതായി നാട്ടുകാർ പറയുന്നു. ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശേഷം ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Read more