എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ മാർച്ച് 26 വരെ നടക്കും. പരീക്ഷ രാവിലെ 9.30 മുതൽ ആരംഭിക്കും. മെയ് മൂന്നാം ആഴ്‌ചയ്ക്ക് മുൻപ് ഫലപ്രഖ്യാപനം. ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് ആരംഭിക്കും. അതേസമയം മാർച്ച് 6 മുതൽ 29 വരെ ഹയർസെക്കൻഡറി പരീക്ഷ നടക്കും.

ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ നടക്കും. അതേസമയം ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6-29 തീയതികളിൽ നടക്കും. ഇതേ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 3 – 26 തീയ്യതികളിലും നടക്കും.

Read more