സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി രണ്ടിന്; ഗവർണറുടെ നയപ്രഖ്യാപനം നാളെ

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി രണ്ടിന് നടക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും ബജറ്റ് അവതരണവും നടക്കുന്ന ഈ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്. നാളെ രാവിലെ 9 ന് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തുന്നതോടെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാവും.

ഫെബ്രുവരി രണ്ടിന് 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ സഭാ തലത്തില്‍ ഉയര്‍ന്നു വരുമെന്നാണ് സൂചന.

Read more

ഓഖി കൈകാര്യം ചെയ്തതിലെ പ്രശ്നങ്ങളും പ്രതിപക്ഷം ഉയര്‍ത്തും. 7 ന് ഇടവേളക്ക് പിരിയുന്ന സഭ 15 ദിവസത്തിന് ശേഷം വീണ്ടും ചേര്‍ന്ന ബജറ്റ് സമ്പൂര്‍ണമായി ചര്‍ച്ച ചെയ്ത് പാസാക്കും.