സ്വവര്‍ഗ വിവാഹങ്ങളുടെ നിയമസാധുതയില്‍ രാഷ്ട്രപതിയെ ദ്രൗപതി മുര്‍മുവിനെ എതിര്‍പ്പ് അറിയിച്ച് സിറോ മലബാര്‍ സഭ. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പൊതുസമൂഹത്തിന്റെ പ്രതികരണങ്ങള്‍ ആരാഞ്ഞതിന്റെ പശ്ചാത്തലത്തിലാണു സിറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സഭയുടെ അഭിപ്രായം അറിയിച്ചത്.
ഭാരതീയ സംസ്‌കാരത്തില്‍ വിവാഹം എതിര്‍ലിംഗത്തിലുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധമാണെന്നും കുടുംബമെന്നത് ജൈവശാസ്ത്രപരമായ ഒരു പുരുഷനും സ്ത്രീയും അവര്‍ക്കു ജനിക്കുന്ന കുട്ടികളും ഉള്‍ക്കൊള്ളുന്നതാണെന്നുമുള്ള എതിര്‍സത്യവാങ്മൂലം സുപ്രിംകോടതിയില്‍ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ സഭ അഭിനന്ദിച്ചു.
Read more
തിരുവചനത്തെയും പാരമ്പര്യത്തെയും സഭാപ്രബോധനങ്ങളെയും മുറുകെപിടിക്കുന്ന അഭ ഇതേ കാഴ്ചപ്പാടുതന്നെ പുലര്‍ത്തുകയും സ്വവര്‍ഗവിവാഹത്തിന് നിയമപരിരക്ഷ നല്‍കാനുള്ള ഉദ്യമങ്ങളെ എതിര്‍ക്കും. എന്നാല്‍ ലൈംഗികതയുടെ തലത്തില്‍ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ സഭ കരുണയോടെ കാണുന്നുണ്ട്. അവര്‍ക്കെതിരായ വിവേചനങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നതായും സിറോമലബാര്‍ സഭ വ്യക്തമാക്കി.