22 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ താനൂർ ബോട്ടപകടം സംബന്ധിച്ച് . മാരി ടൈം ബോർഡ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുറമുഖ വകുപ്പാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
അപകടകാരണം ബോട്ടിൽ ഉൾക്കൊള്ളാൻ കഴിയാവുന്നതിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതിനാലെന്ന് റിപ്പോർട്ടിൽ പറയുന്നു.
Read more
അതേ സമയം ബോട്ടിന് രൂപമാറ്റം വരുത്തിയതും അപകടത്തിന് കാരണമായി എന്നും കണ്ടെത്തലുണ്ട്. ഓരോ ജലാശയത്തിലും ഉപയോഗിക്കേണ്ട യാനങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. അത് പാലിക്കാൻ അപകടത്തിലായ ബോട്ടിന് കഴിഞ്ഞിട്ടില്ല എന്നാണ് മറ്റൊരു വിലയിരുത്തൽ. കുസാറ്റിലെ ഷിപ്പ് ടെക്നോളജി വിഭാഗമാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.