മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം എം സി റോഡിൽ അപകടത്തിൽപെട്ടു. കമാൻഡോ വാഹനവും ലോക്കൽ പോലീസ് ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കടയ്ക്കലിൽ നടന്ന പരിപാടിക്ക് ശേഷം മുഖ്യമന്ത്രി മടങ്ങി വരുന്നതിനിടെയാണ് വെഞ്ഞാറമൂടിൽ വെച്ച് വാഹനം കൂട്ടിയിടിച്ചത്.
അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്. മുൻപിൽ പോയ വണ്ടി പെട്ടന്ന് നിർത്തിയതാണ് അപകടത്തിൽപെടാനുള്ള കാരണം. കുറച്ച് നേരത്തിന് ശേഷം മുഖ്യമന്ത്രി യാത്ര വീണ്ടും തുടരുകയും ചെയ്തു.
Read more
കഴിഞ്ഞ ഒക്ടോബറിലും മുഖ്യമന്ത്രീയുടെ വാഹനവ്യൂഹത്തിലെ അഞ്ച് വാഹനങ്ങൾ എം സി റോഡിൽ കൂട്ടിയിടിച്ചിരുന്നു. സ്കൂട്ടർ യാത്രികയെ ഇടിക്കാതിരിക്കാൻ വേണ്ടി പൈലറ്റ് വാഹനം സഡൻ ബ്രേക്ക് ഇട്ടു. അതിലാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. മുഖ്യമന്ത്രീയുടെ വാഹനവും അപകടത്തിൽപെട്ടിരുന്നു.