ആശ്രമം കത്തിച്ച കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്; പൊലീസ് തെളിവ് നശിപ്പിച്ചെന്ന് സന്ദീപാനന്ദഗിരി

തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ തയ്യാറെടുത്ത് ക്രൈംബ്രാഞ്ച്. പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മൂന്നര വര്‍ഷമായി കേസില്‍ അന്വേഷണം നടക്കുകയാണ്.

എന്നാല്‍ പെട്രോള്‍ ഒഴിച്ചാണ് തീ കത്തിച്ചത് എന്നല്ലാതെ മറ്റൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ചില കാര്യങ്ങള്‍ കൂടി പരിശോധിച്ചതിന് ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ അന്വേഷണത്തിന് വഴിതെറ്റിയെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു.

അതേസമയം ക്രൈംബ്രാഞ്ച് നീക്കത്തോട് സ്വാമി സന്ദീപാനന്ദഗിരി പ്രതികരിച്ചു. പൊലീസ് തെളിവ് നശിപ്പിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരെ കേസ് തിരിക്കാനാണ് ശ്രമിച്ചത്. ആശ്രമം താനാണ് കത്തിച്ചതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. അന്വേഷണം അവസാനിപ്പിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.