തൃപ്പൂണിത്തുറയിലെ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്‌മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി കെ രാധാകൃഷ്ണന്‍. സംഭവത്തെ കുറിച്ച് മന്ത്രി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാറുമായി സംസാരിച്ചു. ഫോണിലൂടെയായിരുന്നു സംഭാഷണം.
നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന ഇതുപോലുള്ള പ്രാകൃത ആചാരങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.
Read more
പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത അനാചാരങ്ങള്‍ ആണിത്. ഇത്തരം അനാചാരങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു.