തൊടുപുഴ അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു

തൊടുപുഴ അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് മരവിപ്പിച്ചു. കിട്ടാക്കടം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നടപടി.

ആറുമാസത്തേയ്ക്കാണ് ബാങ്കിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചത്. ഈ കാലയളവില്‍ നിക്ഷേപം സ്വീകരിക്കുകയോ ലോണ്‍ നല്‍കുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.

സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണ് തൊടുപുഴ അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക്.