സെക്രട്ടേറിയറ്റില്‍ 176 പേര്‍ ഒപ്പിട്ടു, 30 പേര്‍ ജോലിവചെയ്യുന്നു; ഡയസ്‌നോണ്‍ വകവെയ്ക്കാതെ സര്‍വീസ് സംഘടനകള്‍

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം ഹാജര്‍ വര്‍ദ്ധിച്ച് സെക്രട്ടറിയേറ്റ്. 176 പേരാണ് രണ്ടാം ദിനം ജോലിക്കെത്തിയത്. 176 പേര്‍ എത്തിയെങ്കിലും 30 പേരൊഴികെ മറ്റുള്ളവര്‍ ഒപ്പിട്ട് പോകുകയായിരുന്നു. ആദ്യദിനം 32 പേര്‍ മാത്രമായിരുന്നു ഹാജരായത്. 4826 പേരാണ് സെക്രട്ടറിയേറ്റില്‍ ആകെ ജോലിക്കാര്‍.

പണിമുടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവകാശമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെ തള്ളുകയാണ് സംസ്ഥാനത്തെ ഇടത് വലത് യൂണിയനുകള്‍. കഴിഞ്ഞ ദിവസം ഹൈക്കോടതി കടുംപിടുത്തം നടത്തിയതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഡയസ്‌നോണ്‍ വകവെക്കാതെ ജീവനക്കാര്‍ പണിമുടക്കിനോട് സഹകരിക്കുകയാണ്.

Read more

സെക്രട്ടറിയേറ്റിന് പുറമേ ജില്ലാ കളക്ട്രേറ്റുകളിലും ഹാജര്‍ നില കുറവാണ്. തിരുവനന്തപുരത്ത് വികാസ് ഭവനിലടക്കം ജീവനക്കാരില്‍ ചിലര്‍ എത്തിയെങ്കിലും സമരാനുകൂലികള്‍ ഇവരെ തടയുകയായിരുന്നു.